വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണമാസ പ്രഭാഷണ പരമ്പരക്ക് തുടക്കമായി


മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണമാസ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. പ്രഭാഷകൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ രാമായണത്തിലെ ജീവിത ദർശനത്തെ കുറിച്ച് പ്രഭാഷണം നടത്തി. മാക്കന്തേരി ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് എ.കെ രാജ്മോഹൻ സ്വാഗതവും സെക്രട്ടറി യു.പ്രഭാകരൻ നന്ദിയും പറഞ്ഞു. മാതൃസമിതി ഭാരവാഹികളായ പി.കെ ചന്ദ്രമതി ടീച്ചർ ,വി.വി സരോജിനി അമ്മ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.



Previous Post Next Post