മയ്യിൽ :- സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൈലവളപ്പ് ഫാമിലി വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ നാൽപതോളം വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഓൺലൈനായി നടത്തിയ ദേശഭക്തിഗാന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
കമ്പിൽ മാപ്പിള ഹൈസ്കൂൾ വിദ്യാർഥികളായ ഹുസ്ന, ശഹീമ, സോബിയ എന്നിവർ ഒന്നാം സ്ഥാനവും, പെരുമാച്ചേരി എ.യു.പി സ്കൂൾ വിദ്യാർഥികളായ വൈഗ സി.വി, അമയ ടി.ടി, നീതിക.സി, അഞ്ചലിന എ, തൻമിയ മഹേഷ് എന്നിവർ രണ്ടാം സ്ഥാനവും ഫാത്തിമത്തുസഫ (സി എച്ച് എം എസ് എസ് വാരം), ശസ് ഫ (ദാറുൽ ഹസനാത്ത് കണ്ണാടിപ്പറമ്പ്), അഭയ് അലി റൈ നിഷ് (ശ്രീപുരം ഇ എം സ്കൂൾ ) എന്നിവർ മൂന്നാം സ്ഥാനവും നേടി.
വിധികർത്താവ് അശ്രഫ് മാസ്റ്റർ പെടേന ഫലപ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ കാദർ കാലടി, എം.കെ കുഞ്ഞഹമ്മദ് കുട്ടി, പെരുമാച്ചേരി യു.പി സ്കൂൾ ഹെഡ് മിസ്ട്രസ് റീത ടീച്ചർ, സുഹൈൽ മാസ്റ്റർ (മുല്ലക്കൊടി യു.പി സ്കൂൾ), ജസീല ടീച്ചർ (ഹിദായത്തു സ്വിബിയാൻ പള്ളിപ്പറമ്പ്), നിഹാൽ എ.പി തൈലവളപ്പ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
പ്രോഗ്രാം ഇൻ ചാർജ് ശംസുദ്ദീൻ തൈലവളപ്പ് പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.