കാസർഗോഡ് :- കവി ടി ഉബൈദിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവി കെ.സച്ചിദാനന്ദന്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായ സച്ചിദാനന്ദൻ മലയാളത്തിൽ 42 കൃതികളും കവിതാ സമാഹാരങ്ങളും ഇംഗ്ലീഷിൽ ഒമ്പതു കൃതികളും രചിച്ചു. അറബിക്, ഐറിഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിൽ 41 വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദുബായിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകർ പറഞ്ഞു. ഡോ. എം.കെ മുനീർ എംഎൽഎ, ടി.പി ചെറുപ്പ, കല്ലട്ര മാഹിൻ ഹാജി, എ.അബ്ദുൽ റഹ്മാൻ, യഹ്‌യ തളങ്കര, ജലിൽ പട്ടാമ്പി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡുജേതാവിനെ തെരഞ്ഞെടുത്തത്.