താഴെചൊവ്വ :- റെയിൽവേ ഗേറ്റ് - കിഴുത്തള്ളി ഓവുപാലം റോഡരികിൽ ശുചിമുറി മാലിന്യം തള്ളാനെത്തിയവരെ പിടികൂടി. പള്ളുരുത്തി സ്വദേശി ഷിഹാസ് അറസ്‌റ്റിലായ ഷക്കീർ (27) കണ്ണൂർ സിറ്റി ഷക്കീർ, ഷരൺ നാലുവയൽ സ്വദേശി മാനുൽ ഫാരിസ് (30) തിരുനെൽ വേലിയിലെ ജെ.ശരൺ രാജ(35) എന്നിവരെ കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്തു.
ഡിവൈഫ്ഐ പ്രവർത്തകൻ താഴെചൊവ്വ സ്വദേശി ഷാരോൺ, കോർപറേഷൻ കൗൺസിലർമാരായ ധനേഷ് മോഹൻ, എസ്.ഷഹീദ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ നാട്ടുകാരാണ് ശുചിമുറി മാലിന്യം തള്ളൽ തടഞ്ഞത്. മാലിന്യം തള്ളുന്നതിനെതിനെ ചോദ്യം ചെയ്‌ത ഷാരോണിനെ പ്രതികൾ സ്ക്രൂഡ്രൈവർ വീശി പരുക്കേൽപിച്ചിരുന്നു. കാലിനും വയറിനും പരുക്കേറ്റ ഷാരോൺ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും പൊലീസ് സംഘവും സ്ഥലത്തെത്തി പ്രതികളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. മാലിന്യം കൊണ്ടുവന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു.
മാലിന്യം തള്ളുന്നവർക്കെതി രെ കർശന നടപടികൾ എടുക്കു ന്നതിന്റെ ഭാഗമായി കണ്ണൂർ ടൗൺ പൊലീസ് രാത്രി വൈകിയ സമയങ്ങളിൽ പരി : ശോധന തുടങ്ങിയിട്ടുണ്ട്.