കണ്ണൂർ :- ചിറക്കലിൽ പുലിയെ കണ്ടതായി അഭ്യൂഹം. ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂളിനടുത്തുള്ള വെങ്ങര വയലിൽ പുലിയെ കണ്ടതായ സന്ദേശം വാട്സ്ആപ് ഗ്രൂപ്പുകളിൽ രാവിലെ മുതൽ പ്രചരിക്കുന്നത്.
സമീപത്തെ വീട്ടിൽ നായയുടെ നിർത്താതെയുള്ള കുരയെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്നു നോക്കിയപ്പോഴാണ് പുലിയെ കണ്ടതായി പറയുന്നത്. വീട്ടുകാർ ബന്ധുക്കളെ അറിയിക്കുകയും നാട്ടുകാരെത്തി പോലീസിലും പഞ്ചായത്തിലും വിവരമറിയിക്കുകയുമായിരുന്നു.