ഇന്ത്യയുടെ സ്വർണ്ണത്തിളക്കം, കരുത്തുറ്റ കായികതാരം ; വിനേഷ് ഫോഗട്ടിനെക്കുറിച്ച്


പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ നഷ്ടമായതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. ഒരുപക്ഷെ പാരീസിലെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്. മത്സരത്തിലേക്ക് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പാരീസിൽ ദുഖവാർത്ത ഇന്ത്യയെ തേടി എത്തിയിരിക്കുന്നത്. ഒളിമ്പിക്സിൽ ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ സ്വർണ്ണത്തിളക്കമാണ് മങ്ങിയത്. ഉറപ്പാക്കിയ സ്വർണ്ണമാണ് ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത്.

എതിരാളികളെ അടക്കിപ്പിടിക്കുന്ന പോലെ ഉള്ളിലെ മനോവിചാരങ്ങളെ മുഖത്തു കാട്ടാതെ നിയന്ത്രിക്കുന്ന താരം, എതിരാളികളെ അടക്കിപ്പിടിക്കുന്ന പോലെ ഉള്ളിലെ മനോവിചാരങ്ങളെ മുഖത്തു കാട്ടാതെ നിയന്ത്രിക്കുന്ന താരം വികാരധീനയായത് മത്സരക്കളത്തിനു പുറത്തെ സംഭവങ്ങളിലാണ്. വനിതാ ഗുസ്ത‌ി താരങ്ങളോടു മോശമായി പെരുമാറിയ ദേശീയ റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു വിനേഷ്. 

ലോക ചാംപ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലുമെല്ലാം ഇന്ത്യയുടെ അഭിമാനമായ താരത്തെ ആരാധകർ കഴിഞ്ഞ വർഷം കണ്ടത് ന്യൂഡൽഹിയിലെ തെരുവുകളിലാണ്. തനിക്കു കിട്ടിയ ഖേൽരത്ന, അർജുന പുരസ്ക‌ാരങ്ങൾ പ്രതിഷേധസൂചകമായി ഉപേക്ഷിച്ച വിനേഷ് സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയ വർക്കൊപ്പം പുതിയ സമരമുഖം തന്നെ തുറന്നു. 

രാജ്യതല സ്ഥാനത്തെ തെരുവീഥിയിൽ പൊലീസുകാരുടെ പിടിയിൽ നിന്നു കുതറുന്ന വിനേഷിൻ്റെ ചിത്രം ഇന്ത്യൻ കായികപ്രേമികളുടെ നൊമ്പരമായിരുന്നു. ആ സങ്കടം വിനേഷ് തന്നെ ഇപ്പോൾ മായ്ച്ചിരിക്കുന്നു. പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽത്തിളക്കം കൂട്ടിയ ഉജ്വല വിജയങ്ങളോടെ. ഇന്ത്യൻ കായികരംഗത്തെ ഗുസ്തി ആചാര്യനായി അറിയപ്പെടുന്ന മഹാവീർസിങ് ഫോഗട്ടിന്റെ സഹോദരപുത്രിയാണ് വിനേഷ് ഫോഗട്ട്. മഹാവീറിൻ്റെ മക്കളായ ഗീത, ബബിത, ഋതു, സംഗീത എന്നിവർക്കൊപ്പം വളർന്ന വിനേഷ് കൂട്ടത്തിലെ ഏറ്റവും മിടുക്കിയായിരുന്നു. ഒൻപതാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട വിനേഷിനെ മഹാവീർ തന്നെയാണ് വളർത്തിയതും ഗുസ്ത‌ിയിലെ അടവുകൾ പഠിപ്പിച്ചതും.

2016 റിയോ ഒളിംപിക്സിലും 2021 ടോക്കിയോ ഒളിംപിക്സിലും ദൗർഭാഗ്യകരമാം വിധം ആ മെഡൽനേട്ടം വിനേഷിന് അകന്നു പോയി. റിയോ ഒളിംപിക്സ് 48 കി ലോഗ്രാം വിഭാഗം ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ പരുക്കേറ്റാണ് വിനേഷ് പുറത്തായത്. ടോക്കിയോയിൽ 53 കിലോ ഗ്രാം വിഭാഗം പ്രീക്വാർട്ടറിൽ ആധികാരികമായി ജയിച്ചതിനു ശേഷം ക്വാർട്ടർ ഫൈനലിൽ ബെലാറൂസിന്റെ വനേസ കലാസിൻസ്കായയ്ക്കു മുന്നിൽ വിനേഷ് അപ്രതീക്ഷിതമായി വീണു പോയി. ഒളിംപിക്സിനിടെ അച്ചടക്കലംഘനം നടത്തിയെന്നു കാട്ടി ദേശീയ ഗുസ്തി ഫെഡറേഷൻ വിനേഷിനെ പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് താൻ കടുത്ത മാനസിക സംഘർഷത്തിലായെന്നും ഗുസ്ത‌ി നിർത്തിയാലോ എന്നു പോലും ചിന്തിച്ചെന്നും വിനേഷ് പറഞ്ഞിരുന്നു. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ആയിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ് തന്നെ ഓട്ടക്കാലണ എന്നു വിളിച്ച് ആക്ഷേപിച്ചെന്നും വിനേഷ് ആരോപിച്ചിരുന്നു. അതിന്റെ തുടർച്ച കൂടിയായിരുന്നു പിന്നീടുള്ള സമരജ്വാല.

Previous Post Next Post