നാറാത്ത് :- ബിജെപി നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ ദേശീയ പതാക ഉയർത്തി. നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂൾ, കമ്പിൽ തെരു അംഗൻവാടി, നാറാത്ത് രണ്ടാം മൈൽസ് അംഗൻവാടി എന്നിവിടങ്ങളിലെ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
ബിജെപി ഏരിയ കമ്മിറ്റി പ്രസിഡന്റ് പി..ശ്രീജു, അനൂപ്, ജയൻ കെ.പി, ശ്രീലേഷ്.എം തുടങ്ങിയവർ നേതൃത്വം നൽകി.