മുല്ലക്കൊടി എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


മുല്ലക്കൊടി :- മുല്ലക്കൊടി എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് കെ.വി സുധാകരന്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം.അസൈനാർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി ബാബുരാജ് ഞാറ്റുവയലിൻ്റെ നേതൃത്വത്തിൽ റിയാദ് ഇന്ത്യൻ അസോസിയേഷൻ സ്കൂളിന് നൽകിയ വാട്ടർ പ്യൂരിഫയർ റിട്ട.ഹെഡ്മിസ്ട്രസ് കെ.സി സതി തുറന്നു കൊടുത്തു. 

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ എം എസ് സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പൂർവിദ്യാർത്ഥിനി സി.അക്ഷയയെ ഉപഹാരം നൽകി അനുമോദിച്ചു. എസ്എസ്എൽസി - പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പൂർവ്വവിദ്യാർത്ഥികൾ, എൽ.എസ്.എസ്- യു.എസ്.എസ് തുടങ്ങി വിവിധ മത്സരങ്ങളിൽ വിജയം കൈവരിച്ചവർക്കുള്ള  സമ്മാനവിതരണവും നടന്നു. സ്കൂൾ വികസനസമിതി ചെയർമാൻ വിവി മോഹനൻ, മദർ പി.ടി.എ പ്രസിഡണ്ട് പി.ലത, പി.കെ രമണി, ലീന ബാബുരാജ് ഒ.വി വിനോദിനി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സി.സുധീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.
















Previous Post Next Post