പള്ളിപ്പറമ്പ് :- സ്വാതന്ത്ര്യദിനത്തിൽ പള്ളിപ്പറമ്പിലെ നൗഷാദിന്റെ ഓട്ടോ ടാക്സി സർവീസ് നടത്തിയത് ജീവകാരുണ്യ പ്രവർത്തനത്തിന്. ഇരുവൃക്കകളും തകരാറിലായ സുഹൃത്ത് രവീന്ദ്രന്റെ ചികിത്സാ ചെലവിന് വേണ്ടിയാണ് ഓട്ടോ ടാക്സി നിരത്തിലിറക്കി ഏവർക്കും മാതൃകകായിരിക്കുകയാണ് നൗഷാദ്. നാട്ടുകാരും ഈ കാരുണ്യ പ്രവർത്തിക്കൊപ്പം നിന്നപ്പോൾ നൗഷാദ് സുഹൃത്തിനു വേണ്ടി സമാഹരിച്ചത് മുപ്പതിനായിരം രൂപയോളമാണ് .
ആഴ്ചയിൽ മൂന്നു പ്രാവശ്യം ഡയാലിസിനായി വലിയ തുകയാണ് ചെലവ് വരുന്നത്. സുഹൃത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് തന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ കുടുംബത്തെ സഹായിക്കണമെന്ന ആഗ്രഹമാണ് നൗഷാദ് സ്വാതന്ത്ര്യദിനത്തിൽ പൂർത്തീകരിച്ചത്.
വളരെ മനോഹരമായി അലങ്കരിച്ചാണ് നൗഷാദിന്റെ ഓട്ടോ ടാക്സി നിരത്തിലിറക്കിയത്. യാത്ര ചെയ്ത പലരും ഓട്ടോ ചാർജിന് പുറമേ ഓട്ടോയിൽ സ്ഥാപിച്ച പണ്ടാരപെട്ടിയിലേക്ക് കൂടുതൽ തുക സംഭാവന ചെയ്തു. നാട്ടുകാരുടെ നല്ല സഹകരണത്തിന് നന്ദി അറിയിക്കുകയാണ് നൗഷാദ്. നൗഷാദിന് സഹായിയായി യഹ്യ.സി യും ഒപ്പമുണ്ടായിരുന്നു. നൗഷാദിന് ലഭിച്ച മുഴുവൻ തുകയും ചികിത്സാ സഹായകമ്മിറ്റിയെ ഏൽപ്പിച്ചു.