തലശ്ശേരിയിൽ ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ച് അപകടം ; ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം


തലശ്ശേരി :- തലശ്ശേരി മൊയ്തു പാലത്തിനു മുകളിൽ വെച്ച് ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരണപ്പെട്ടു. പരിയാരം മെഡിക്കൽ കോളേജ് സ്റ്റാൻഡിലെ റെഡ് വിങ്സ് ആംബുലൻസ് ഡ്രൈവർ ഓണപ്പറമ്പ് കൊട്ടിലെ സ്വദേശി മിഥുൻ (36) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു സംഭവം.

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആണ്ടല്ലൂർ കാവിനടുത്ത് പാലയാട്ടെ ഹരിദാസിന്റെ മൃതദേഹവും കയറ്റി പോവുകയായിരുന്ന ആംബുലൻസിന് നേരെ ഒരു ബൈക്കിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം നടന്നത്. 

Previous Post Next Post