കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ഡി ഇ ഒ സൂപ്രണ്ടിന് മുമ്പാകെ അവകാശ പത്രിക സമർപ്പിച്ചു


തളിപ്പറമ്പ് :- കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ  തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉർദു ഭാഷയുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തളിപ്പറമ്പ് ഡി ഇ ഒ സൂപ്രണ്ട് സന്തോഷ് മുമ്പാകെ അവകാശ പത്രിക സമർപ്പിച്ചു. 

സംസ്ഥാന സെക്രട്ടറി എൻ.പി റഷീദ്,തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഇബ്നു ആദം, സെക്രട്ടറി സുഹൈൽ, തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ പ്രസിഡണ്ട് എ.അസ്ലം, സെക്രട്ടറി സന്തോഷ് കരിപ്പാൽ, ട്രഷറർ ജുബൈരിയ, സെക്രട്ടറി മുശ്താഖ് കുപ്പം തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post