തളിപ്പറമ്പ് :- എക്സൈസ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി കമ്പിൽ സ്വദേശിയായ യുവാവ് പിടിയിലായി. കമ്പിൽ കുമ്മായക്കടവ് ആച്ചിത്തറ വീട്ടിൽ എ.ഷഹലിനെ (26) ആണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് പാലത്തിനു സമീപത്തുനിന്ന് പിടികൂടിയത്.
150 മില്ലിഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി വിജിത്ത്, പി.പി റെനിൽ കൃഷ്ണൻ, എം.വി ശ്യാം രാജ്, എം.കലേഷ്, എം.വി സുനിത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.