മയ്യിൽ :- ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ മയ്യിലിലെ ഷീ സ്ട്രോങ്ങ് വനിത ഫിറ്റ്നസ് സെന്റർ ട്രെയിനർ ഉമൈറയെ മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു.
നാളെ ആഗസ്ത് 22 ന് രാവിലെ 11 മണിക്ക് ആദരിക്കൽ ചടങ്ങ് നടക്കും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് ആദര സമർപ്പണം നിർവ്വഹിക്കും.