കണ്ണൂർ :- സാങ്കേതിക അറ്റകുറ്റപ്പണികൾ കാരണം പാസ്പോർട്ട് സേവാ പോർട്ടലിലെ സേവനങ്ങൾ വ്യാഴാഴ്ച രാത്രി 8 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ ലഭിക്കില്ലെന്ന് റീജണൽ പാസ്പോർട്ട് ഓഫീസർ അറിയിച്ചു. വെള്ളിയാഴ്ച കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസ്, കണ്ണൂർ, പയ്യന്നൂർ വെസ്റ്റ്ഹിൽ, വടകര, മലപ്പുറം, എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ, കാസർഗോഡ് പോസ്റ്റോഫീസ് പാസ്പോർട്ട് സേവാകേന്ദ്രം എന്നിവ പ്രവർത്തിക്കില്ല.
2024 ആഗസ്റ്റ് 30-ന് ഇതിനകം ബുക്ക് ചെയ്തിട്ടുള്ള അപ്പോയിൻ്റ്മെൻ്റുകൾ പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. ഷെഡ്യൂൾ ചെയ്ത അപ്പോയിൻ്റ്മെൻ്റ് ദിവസം, അപേക്ഷകർ ഓഫീസിൽ നേരിട്ട് ഹാജരാകണം. വെരിഫിക്കേഷനായി ആവശ്യമായ രേഖകൾ നൽകാനും പോലീസ് വെരിഫിക്കേഷൻ പ്രക്രിയക്ക് വിധേയരാകാനും ആവശ്യപ്പെട്ടു.