കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് ആര്‍ട്‌സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് 'ഡറോ മത്!' 2024 ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പീഢനമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയുടെയും സമകാലിക ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെയും സാഹചര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന രീതിയിലാണ് ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്.ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥി അഫ്‌നാന്‍ മട്ടന്നൂരാണ് ലോഗോ ഡിസൈന്‍ ചെയ്തത്. 

'ഭയപ്പെടേണ്ട നാഥന്‍ കൂടെയുണ്ട്' എന്ന ശീര്‍ഷകത്തില്‍ സെപ്തംബര്‍ 27 മുതല്‍ നാല് ടീമുകളിലായി വൈവിധ്യമാര്‍ന്ന കലാ കായിക മത്സരങ്ങളില്‍ മൂന്നൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. ഫെസ്റ്റ് കണ്ട്രോളര്‍മാരായ ആഷിഫ് കണ്ടോത്ത്, അനസ് കടമ്പേരി എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post