തിരുവനന്തപുരം :- വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ദുർബലമായ ന്യൂനമർദപാത്തി സ്‌ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത നാലു ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ യ്ക്കു സാധ്യത. ഈ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും 64.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ലെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ നിന്നു താഴ്ന്നിട്ടുണ്ട്.