തിരുവനന്തപുരം :- ഹൈസ്‌കൂളിൽ പാസാവാൻ ഓരോവിഷയത്തിലും മിനിമം മാർക്ക് വേണമെന്ന് സർക്കാർ നിർബന്ധമാക്കിയിരിക്കേ, എട്ട്, ഒൻപത് ക്ലാസുകളിൽ സേ പരീക്ഷയും വരുന്നു. എസ്.സി.ഇ.ആർ.ടി തയ്യാറാക്കുന്ന മാർഗരേഖയിൽ ഇക്കാര്യവും ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
പൊതുപരീക്ഷ പത്താംക്ലാസിലായതിനാൽ എട്ട്, ഒൻപത് ക്ലാസുകളിൽ പാസാക്കിവിടുന്നതാണ് നിലവിലെ രീതി. ഗുണനിലവാരം ഉറപ്പാക്കാൻ ഓരോവിഷയത്തിലും എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് വേണമെന്നാണ് ഈ വർഷം മുതലുള്ള നിബന്ധന. ഇത്തവണ എട്ടാംക്ലാസ് മുതൽ ഇത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം.