ബെംഗളൂരു :- വയനാട്ടിലെയും ഷിരൂരിലെയും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കാൻ കർണാടക നടപടിയെടുക്കാനൊരുങ്ങുന്നു. വനം, റവന്യു, നഗരവികസനം, പഞ്ചായത്ത് വകുപ്പുകളുടെ സഹകരണത്തോടെ ഭൂമി ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ വനം വകുപ്പ് ശ്രമം തുടങ്ങി.
ജനങ്ങളെ ഒഴിപ്പിക്കാതെയും അവരുടെ ജീവിതമാർഗങ്ങൾ തടസ്സപ്പെടുത്താതെയുമുള്ള നിയന്ത്രണമേർപ്പെടുത്താനാണ് ആലോചന. നിലവിലുള്ള ഗ്രാമങ്ങളെയും ടൗണുകളെയും നിലനിർത്തും. ഇതിൻ്റെ ഭാഗമായി പശ്ചിമഘട്ട പ്രദേശങ്ങളിൽ ഭൂമി തരം മാറ്റം താത്കാലികമായി തടയാൻ വനംമന്ത്രി ഈശ്വർ ഖാൻഡ്രെ നിർദേശം നൽകി.