ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം തുടരും ; ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക് മഞ്ഞനിറം


തിരുവനന്തപുരം :- ടൂറിസ്റ്റ് ബസുകൾക്ക് (കോൺട്രാക്ട് ക്യാരേജ്) വെള്ളനിറം ഒഴിവാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. സംസ്ഥാന ട്രാൻസ്പോർ ട്ട് അതോറിറ്റി യോഗത്തിൽ (എ സ്.ടി.എ) നിറംമാറ്റം പരിഗണനയെത്തിയെങ്കിലും കളർകോഡ് പിൻവലിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. സർക്കാർ അജണ്ടയായി അവതരിപ്പിച്ച വിഷയങ്ങളിൽ സാധാരണ പിന്മാറ്റം ഉണ്ടാകാറില്ല. അതേസമയം, ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളുടെ നിറം ഒക്ടോബർ ഒന്നു മുതൽ മുന്നിലും പിന്നിലും മാത്രം മഞ്ഞയിലേക്കു മാറ്റാനും എസ്.ടി.എ തീരുമാനിച്ചു. ഇരുചക്രവാഹനങ്ങൾക്കു ബാധകമല്ല. ഇവ രണ്ടും ഔദ്യോഗിക ശുപാർശകളായിട്ടാണ് യോഗം പരിഗണിച്ചത്.

ഒൻപത് ജീവനുകൾ നഷ്ടമായ വടക്കഞ്ചേരി ബസപ കടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. ഗതാഗ തമന്ത്രി മാറിയതോടെയാണ് ഏകീകൃത നിറം മാറ്റാൻ നീക്കമുണ്ടായത്‌. എന്നാൽ, സർക്കാർ അവസാന നിമിഷം പിന്മാറുകയായിരുന്നു. ഡ്രൈവിങ് പരിശീലന വാഹനങ്ങൾക്ക് നിലവിൽ ഏകീകൃത നിറമില്ല. എൽ ബോർഡും സ്കൂളിൻ്റെ പേരുമാണ് തിരിച്ചറിയൽമാർഗം. ഇതു പര്യാപ്തമല്ലെന്നാണ് മോട്ടോർവാഹന വകുപ്പിൻറെ വിലയിരുത്തൽ. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ എതിർത്തതിൻ്റെ പേരിൽ ഡ്രൈവിങ് സ്കൂളുകാരോടുള്ള പകപോക്കലാണ് നിറം മാറ്റമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. നിറംമാറ്റം സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വാദം. 30,000 പരിശീലനവാഹനങ്ങളാണ് ഇപ്പോഴുള്ളത്.

Previous Post Next Post