ദുബൈ :- ദുബൈയിലെ പ്രമുഖ എ എം റേഡിയോ നിലയമായ റേഡിയോ കേരളത്തിന്റെ അവതാരിക ആർ ജെ ലാവണ്യ (41) തിരുവനന്തപുരത്ത് അന്തരിച്ചു. അർബുദ രോഗ ബാധിതയായിരുന്നു. ഭർത്താവിന്റെ ജോലിമാറ്റവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഇപ്പോൾ പ്രസ്തുത റേഡിയോയ്ക്ക് വേണ്ടി തിരുവനന്തപുരത്തു നിന്നും പരിപാടികൾ അവതരിപ്പിച്ചു വരികയായിരുന്നു.
പരിപാടികൾ അവതരിപ്പിക്കുന്നതിനിടെ കലശമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അർബുദം സ്ഥിരീകരിക്കുകയായിരുന്നു. ഗൾഫിലെ റേഡിയോ ശ്രോതാക്കളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വിടപറഞ്ഞ ആർ ജെ ലാവണ്യ അഞ്ചും ഒന്നര വയസും മാത്രം പ്രായമുള്ള രണ്ടു കുട്ടികളെയും അനാഥരാക്കിയാണ് കടന്നുപോയത്.