മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻങ്കാളിയുടെ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
ഒ.ഐ.സി.സി ജില്ല കമ്മറ്റിയംഗം മൊയ്തു കോറളായി ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് കൊയിലേരിയൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി മുഹമ്മദ് കുഞ്ഞി, പി.വൈഷ്ണവ് ,കെ.പി മുഹസിൻ, സി.ഭാസകരൻ ,കെ.ഗംഗാധരൻ, കെ.പ്രഭാഷ്, കെ.നൗഷാദ്, കെ.കമാൽകുട്ടി എന്നിവർ പങ്കെടുത്തു.