എട്ടാംമൈലിനു സമീപം രണ്ടുപേരെ മർദ്ദിച്ചതായി പരാതി ; മയ്യിൽ പോലീസിൽ പരാതി നൽകി


മയ്യിൽ :- എട്ടാംമൈലിനു സമീപം ഓലക്കാടിൽ തൗഫിക് ബനാന എന്ന സ്ഥാപനത്തിന്റെ ഉടമകളെ കടയിൽ കയറി മർദിച്ചെന്ന് മയ്യിൽ പൊലീസിന് പരാതി നൽകി. ഉടമകളായ കെ.ടി മിഥിലാജ് കോറളായി (32), സഹോദരി ഭർത്താവ് സി.കെ മുഹമ്മദ് ഷെബീർ പാവന്നൂർ (38) എന്നിവരെയാണ് മർദിച്ചത്.

മയ്യിൽ സ്വദേശി ഖാദറിനെതിരെയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ കടയിലെത്തിയ ഖാദർ അകാരണമായി ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post