കീച്ചേരിയിൽ ശോഭായാത്ര കഴിഞ്ഞു മടങ്ങവേ യുവാവിനെ ബൈക്കിലെത്തിയ സംഘം മർദിച്ചതായി പരാതി


കണ്ണൂർ :- കീച്ചേരിയിൽ ശോഭായാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം മർദിച്ചതായി പരാതി. കല്യാശ്ശേരി സെൻട്രലിലെ ബിജെപി പ്രവർത്തകൻ പി.സി ബാബുവിനു (40) നേരെയാണ് ആക്രമണമുണ്ടായത്. 

ഇന്നലെ രാത്രി 8ന് ബാബുവിന്റെ വീടിനടുത്തായിരുന്നു സംഭവം. തലയ്ക്കും കൈകൾക്കും ഗുരുതര പരുക്കേറ്റ ബാബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിസംഘം ഇരുമ്പുവടികളും വാളുകളും കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. പരാതിയിൽ കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങി.

Previous Post Next Post