കണ്ണൂർ താണയിലെ ടി വി എസ് ഷോറൂമിൽ സുരേഷ് എന്ന പേരിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്നയാളെ താണ ഗേറ്റ് വേ സെന്റർ കോംപ്ലക്‌സിലെ പിറകുവശത്തെ കിണറിന്റെ ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതായും കണ്ണൂർ ഗവ. ആശുപത്രിയിലെത്തിച്ച് ഡോക്ടർ പരിശോധിച്ചപ്പോൾ മരണപ്പെട്ടുവെന്ന് വ്യക്തമാക്കിയതായും കണ്ണൂർ ടൗൺ പോലീസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്തെങ്കിലും വിവരം കിട്ടുന്നവർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ 0497 2763337, 9497987203