പാപ്പിനിശ്ശേരി:-പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എൽ വയനാട് ജില്ലാ ഭരണകൂടവുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ദുരിതാശ്വാസ- ശുചീകരണ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമുള്ള കമ്പനിയുടെ അണുവിമുക്ത ഉൽപന്നങ്ങൾ വയനാട്ടിലേക്ക് അയച്ചു.
അണുവിമുക്തമാക്കുന്നതിനുള്ള രണ്ടു ലക്ഷം രൂപ വില വരുന്ന, കമ്പനി ഉൽപ്പാദിപ്പിക്കുന്ന സാനിറ്റൈസർ, ഹാൻ്റ് റബ് ,ഹാന്റ് വാഷ്, ഫ്ലോർ ക്ലീനർ തുടങ്ങിയ ഉത്പന്നങ്ങളുമായി പോകുന്ന വാഹനം കണ്ണപുരം പ്ലാൻ്റിൽ നിന്നും കെ സി സി പി എൽ ചെയർമാൻ ടി വി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ കെ കൃഷ്ണകുമാർ, സിവി ശശി, ബി ശ്രീരാഗ്, നിഖിൽ സാജ്, വി കെ രാജീവൻ എന്നിവർ നേതൃത്വം നൽകി. ചെയർമാൻ്റെയും മാനേജിംഗ് ഡയറക്ടറുടേയും നേതൃത്വത്തിൽ ഉത്പന്നങ്ങളുമായി വയനാട്ടിൽ ജില്ലാ നോഡൽ ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ അനിതാ രാജന് ഉത്പന്നങ്ങൾ കല്പറ്റ സെൻ്റ് ജോസഫ് കോൺവെൻ്റ് സ്ക്കൂളിൽ വെച്ച് കൈമാറി.