KSSPU മയ്യിൽ വെസ്റ്റ് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു


മയ്യിൽ :- കെ.എസ്.എസ്.പി.യു മയ്യിൽ വെസ്റ്റ് യൂണിറ്റ് കൺവൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം ഇ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.സി രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അൻമിഷ പ്രകാശൻ, നന്ദകിഷോർ.എം എന്നിവരെ ബ്ലോക്ക് പ്രസിഡണ്ട് കെ.വി യശോദ ടീച്ചർ അനുമോദിച്ചു. ഉപഹാരം നൽകുകയും ചെയ്തു.  

വി.വി വിജയരാഘവൻ, ബാലൻ മുണ്ടോട്ട്, എം.കെ പ്രേമി, പി.കെ ഗോപാലകൃഷ്ണൻ, എൻ.എൻ വിജയ്കുമാരി, ടി.രുഗ്മിണി ടീച്ചർ, ഇ.എ ഹരിജയന്തൻ, വി.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. പി.വി രാജേന്ദ്രൻ സ്വാഗതവും കെ.പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

സംഘടനാ അംഗത്വത്തിലേക്ക് പുതുതായി വന്ന സി.രഘുനാഥ് മാസ്റ്റർ, പി.പി ദിനേശ്, കെ.കമലാക്ഷി, ഇ.പി ഉഷ ടീച്ചർ, വി.വി പ്രദീപൻ മാസ്റ്റർ, ടി.ഒ. മുരളീധരൻ മാസ്റ്റർ എന്നിവരെ സ്വാഗതം ചെയ്തുകൊണ്ട് ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ സംസാരിച്ചു. 



Previous Post Next Post