ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ 14,335 കോടിയുടെ പദ്ധതികളുമായി കേന്ദ്രം


ന്യൂഡൽഹി :- ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് 14,335 കോടി രൂപ ചെലവിൽ 2 പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. പി എം-ഇ ഡ്രൈവ് പദ്ധതിക്ക് 10,900 കോടി രൂപയും പിഎം ഇ-ബസ് സ്കീമിനുള്ള പേയ്മെന്റ് സെക്യൂരിറ്റി മെക്കാനിസത്തിന് 3,435 കോടി രൂപയും അനുവദിച്ചു. പിഎം ഇ- ഡ്രൈവ് പദ്ധതി പ്രകാരം ഇല ക്ട്രിക് ഇരുചക്രവാഹനങ്ങൾ, മു ച്ചക്രവാഹനങ്ങൾ, ഇ-ആംബു ലൻസുകൾ, ഇ-ട്രക്കുകൾ തുട ങ്ങിയവയ്ക്ക് 3,679 കോടി രൂപയു ടെ സബ്‌സിഡി ലഭ്യമാക്കും. 24.79 ലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, 3.16 ലക്ഷം മുച്ചക്രവാഹ നങ്ങൾ, 14,028 ഇ-ബസുകൾ എന്നിവയ്ക്ക് ആനുകൂല്യം ലഭ്യമാകും.

ആനുകൂല്യം ലഭ്യമാകാൻ ആധാർ അധിഷ്‌ഠിത ഇ-വൗച്ചർ കൊണ്ടുവരും. വാഹനം വാങ്ങുമ്പോൾ മൊബൈൽ ഫോണിൽ ലഭിക്കും. ഇ-ആംബുലൻസുകൾ ക്കും ഇ-ട്രക്കുകൾക്കുമായി 500 കോടി രൂപ വീതം അനുവദിച്ചു. ആദ്യമായാണ് ആംബുലൻസു കൾ ഇലക്ട്രിക് വാഹന പ്രോ ത്സാഹന പദ്ധതിയുടെ ഭാഗമാകു ന്നത്.ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു അടക്കം 9 നഗരങ്ങളിലേക്കായി 4,391 കോടി രൂപ ചെലവഴിച്ച് 14,028 ഇ-ബസു കൾ വാങ്ങും. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇന്റർസിറ്റി- ഇന്റർസ്റ്റേറ്റ് ബസ് സർവീസുക ളും ആരംഭിക്കും. രാജ്യത്ത് 88,500 പുതിയ ഫാസ്‌റ്റ് ചാർജിങ് സ്‌റ്റേ ഷനുകൾ ആരംഭിക്കാൻ 2,000 കോടി രൂപ ചെലവഴിക്കും.

Previous Post Next Post