ന്യൂഡൽഹി :- രാജ്യത്തുടനീളം ഇത്തവണ അസാധാരണമായ കഠിന ശൈത്യകാലം ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് പ്രവചനം. താപനില 3 ഡിഗ്രി സെൽഷ്യസിൽ താഴെയാകാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിനാ പ്രതി ഭാസം നവംബർ ആദ്യത്തോടെ രൂപമെടുക്കുമെന്ന വേൾഡ് മിറ്റീ യറോളജിക്കൽ ഓർഗനൈസേ ഷൻ (ഡബ്ള്യുഎംഒ) മുന്നറിയി പ്പിനെത്തുടർന്നാണ് അതിശൈ ത്യമുണ്ടാകുമെന്ന വിലയിരു ത്തൽ. നിലവിൽ ന്യൂട്രൽ അവസ്‌ഥയിൽ നിൽക്കുന്ന പസിഫി ക് സമുദ്രഭാഗത്തെ താപനില നെഗറ്റീവിലേക്ക് നീങ്ങുന്നതോ ടെയാണ് ലാ നിനാ പ്രതിഭാസം രൂപമെടുക്കുക. സെപ്റ്റംബർ അവസാനത്തോടെ ലാ നിനാ രൂപമെടുക്കാൻ 60% സാധ്യത യാണു ഡബ്ള്യുഎംഒ പ്രവചി ക്കുന്നത്. കേരളം ഉൾപ്പെടെയു ള്ള തീരദേശ സംസ്ഥാനങ്ങ ളിൽ സാധാരണയിലും കൂടു തൽ മഴ പെയ്യാൻ ഇതു കാരണ മാകും. ഹിമാചൽപ്രദേശ്, ഉത്ത രാഖണ്ഡ്, ജമ്മു കശ്മീർ തുട ങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാ നങ്ങളിൽ തണുപ്പുകാലത്തെയാകും ലാ നിനാ സ്വാധീനി ക്കുക. ശൈത്യകാല വിളകളെ ആശ്രയിക്കുന്ന പ്രദേശങ്ങളിൽ തണുപ്പും വർധിച്ച മഴയും കൃഷി യെ ബാധിക്കും.
ഭൂമധ്യരേഖാ പ്രദേശത്ത് പസിഫിക് സമുദ്രത്തിലെ ജല ത്തിൻ്റെ താപനില ക്രമാതീതമാ യി താഴുന്നതാണ് ലാ നിനാ പ്രതിഭാസം. ശൈത്യകാലത്ത് വേനൽക്കാലമെന്നപോലെ ചൂട് അനുഭവപ്പെടുക, മഴക്കാലത്ത് വലിയതോതിൽ മഴ പെയ്യുക, മഞ്ഞുവീഴ്‌ച അതിതീവ്രമാകുക തുടങ്ങി പ്രതിസന്ധികളാണ് ലാ നിനാ സൃഷ്ടിക്കുന്നത്.