തിരുവനന്തപുരം :- ആന്റിബയോട്ടിക് മരുന്നുകൾ ഇനി വിതരണം ചെയ്യുന്നതു നീല കവറിൽ. ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഇതിനായി 50,000 കവറുകൾ സ്വകാര്യ, സർക്കാർ ഫാർമസികൾക്കു നൽകും. കവറിൽ അവബോധ സന്ദേശങ്ങളുമുണ്ട്.
ഈ മാതൃകയിലുള്ള കവറുകൾ പിന്നീട് സ്റ്റോറുകൾ തയാറാക്ക ണം. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിറ്റാൽ കർശന നടപടിയെടുക്കു മെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരാൾക്കുള്ള കുറിപ്പടി ഉപയോഗിച്ച് മറ്റുള്ളവർ മരുന്നു വാ ങ്ങരുതെന്നും നിർദേശമുണ്ട്.