കണ്ണൂർ :- 4 ഗഡു ഡിഎ വർധന ആവശ്യപ്പെട്ടു ജില്ലയിൽ സ്വകാര്യ ബസ് തൊഴിലാളികൾ സെപ്റ്റംബർ 25ന് സൂചനാ പണിമുടക്ക് നടത്തും. ജില്ലാ ലേബർ ഓഫിസർ വിളിച്ചു ചേർത്ത കൺസിലേഷനിൽ തീരുമാനമാകാത്തതിനാലാണ് സമരം. സ്വകാര്യ ബസ് മേഖലയിൽ പ്രവർത്തിക്കുന്ന സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്, എസ്ടിയു എന്നീ സംഘടനകൾ സംയുക്‌തമായി യോഗം ചേർന്ന യോഗത്തിൽ വി.വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കൺവീനർ വി.വി പുരുഷോത്തമൻ, കെ.പി സഹദേവൻ, എൻ.മോഹനൻ, താവം ബാലകൃഷ്ണൻ, എൻ.പ്രസാദ്, കെ.കെ ശ്രീജിത്ത്, ആലിക്കുഞ്ഞി പന്നിയൂർ എന്നിവർ സംസാരിച്ചു. ഡിഎ വർധന നൽകാൻ തയാറാകാത്ത ബസുടമ അസോസിയേഷനുകളുടെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. നിയമപരമായി ലഭിക്കേണ്ട ഡിഎ വർധന നേടിയെടുക്കുന്നതിനു പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.