ആവേശമുയരുന്നു ; നെഹ്‌റു ട്രോഫി വള്ളംകളി മത്സരം സെപ്റ്റംബർ 28ന്


ആലപ്പുഴ :- വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച 70-ാം നെഹ്റു ട്രോഫി വള്ളംകളി മത്സരം 28ന് പുന്നമടയിൽ നടത്തും. ഉച്ചയ്ക്ക് രണ്ടിന് പുന്നമടക്കായലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . ഈ വർഷം വള്ളംകളി ഉപേക്ഷിക്കാൻ നീക്കമുണ്ടായെങ്കിലും വള്ളംകളി പ്രേമികളുടെ പ്രതിഷേധം കനത്തതോടെയാണ് ഇന്നലെ പുതിയ തീയതി പ്രഖ്യാപിച്ചത്. 

തീയതി സംബന്ധിച്ചു നേരത്തെ മന്ത്രിതലത്തിൽ എടുത്ത തീരുമാനം ഇന്നലെ വൈകുന്നേരം കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണു പ്രഖ്യാപിച്ചത്.

Previous Post Next Post