ഓൺലൈൻ തട്ടിപ്പിലൂടെ 38 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി



പരിയാരം :- ഷെയർ മാർക്കറ്റിൽ കൂടുതൽ പണം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൈതപ്രം നവരംഗം വീട്ടിൽ യു.കുഞ്ഞിരാമന്റെ (61) പണമാണ് നഷ്ടപ്പെട്ടത്. 

ജൂലിയ ‌സ്റ്റെറിൻ എന്ന വ്യക്തി ജെഫ്രീസ് വെൽത്ത് മൾട്ടിപ്ലിക്കേഷൻ സെൻ്ററിന്റെ പേരിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടു വിവിധ അക്കൗണ്ടുകളിലേക്ക് മേയ് 9 മുതൽ ജൂൺ 5 വരെയുള്ള കാലയളവിലാണ് പണം തട്ടിയത്. എന്നാൽ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ ലഭിച്ചില്ലെന്നാണ് പരാതി. പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Previous Post Next Post