Home ചാലോട് ടൗണിൽ തട്ടുകടയ്ക്ക് തീപിടിച്ചു Kolachery Varthakal -September 17, 2024 ചാലോട് :- ചാലോട് ടൗണിലെ കുമ്മാനം തട്ടുകടയിൽ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്ന് അപകടമുണ്ടായത്. മട്ടന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. സ്റ്റൗ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്.