ഇത്തവണ കുടി കുറഞ്ഞോ? ഓണക്കാലത്ത് കേരളം കുടിച്ചത് 700 കോടിയുടെ മദ്യം


തിരുവനന്തപുരം :- ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റ്ലെറ്റുകൾ വഴി സംസ്ഥാനത്ത് ഉത്രാടം വരെ വിറ്റത് 700.93 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇത് 715.97 കോടിയായിരുന്നു. ഈ വർഷം ഓണക്കാല മദ്യവിൽപനയിൽ നേരിയ ഇടിവ്.  ഇക്കുറി ഉത്രാട ദിനത്തിലെ മദ്യ വിൽപനയിൽ ഏകദേശം 4 കോടി രൂപയുടെ വർധനയുണ്ടായി. ഉത്രാടദിനം 124.05 കോടിയുടെ മദ്യം വിറ്റു 120.28 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വിൽപന.

ഉത്രാടദിനത്തിൽ കൊല്ലം ആശ്രാമത്തെ ഔട്ട്ലെറ്റിലാണ് ഏറ്റവുമധികം മദ്യം വിറ്റത്. ഇവിടെ 1.1541 കോടി രൂപയുടെ മദ്യം വിറ്റു. കരുനാഗപ്പള്ളി (1.1503 കോടി), ചാലക്കുടി (1.04 കോടി) എന്നിവയാണു തൊട്ടു പിന്നിൽ. കഴിഞ്ഞ വർഷം ഉത്രാടത്തിന് ഏറ്റവുമധികം മദ്യം വിറ്റ ഇരിങ്ങാലക്കുട ഇത്തവണ നാലാമതാണ്. ഇവിടെ വിറ്റത് ഒരു കോടി രൂപയുടെ മദ്യം.

Previous Post Next Post