കോഴിക്കോട് :- മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്ര ജീവനക്കാർക്കും എക്സിക്യൂട്ടീവ് ഓഫിസർമാർക്കും കാറ്റഗറി വ്യത്യാസം ഇല്ലാതെ 7000 രൂപ വീതം ഓണത്തിന് ഉത്സവബത്തയായി നൽകുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ മുരളി അറിയിച്ചു. മലബാർ ദേവസ്വം ബോർഡ് ഭരണസമിതി യോഗമാണ് തീരുമാനം എടുത്തത്.
ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശികയുള്ള, വരുമാനം കുറഞ്ഞ ക്ഷേത്രങ്ങൾക്ക് 6 കോടി രൂപ മലബാർ ദേവസ്വം ബോർഡിന്റെ തനതു ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെ അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർക്കും നിത്യവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും 3500 രൂപ വീതം ഉത്സവബത്ത ഇനത്തിൽ ലഭ്യമാക്കും.