കൊളച്ചേരി :- ബി.ജെപി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി യുവ ഗവേഷക അപ്സരാവിജയനെ അനുമോദിച്ചു. കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം സ്വദേശിയായ അപ്സര കാലവസ്ഥാ വ്യതിയാനം ആർക്ടിക് സമുദ്രത്തിൽ വരുത്തുന്ന വ്യതിയാനത്തെപ്പറ്റി ഗവേഷണം നടത്തുന്ന സംഘത്തിലെ അംഗമാണു. ചൈനയിൽ ഓഷീയോ ഗ്രാഫിയിൽ ഗവേഷണം നടത്തുന്ന 22 അംഗ സംഘത്തിലെ ഏക ഇന്ത്യൻ പ്രതിനിധിയാണു അപ്സര.
ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രിയമ്മ കേശവൻ അപ്സരയെ ഷാൾ അണിയിക്കുകയും അനുമോദന ഭാഷണം നടത്തുകയും ചെയ്തു. എ. സഹ ജൻ, കെ.പി .ചന്ദ്ര ഭാനു, നാരയണൻ മുണ്ടേരി എന്നിവർ പ്രസംഗിച്ചു. ദേവരാജൻ പി.വി. സ്വാഗതവും പി.വി.വേണുഗോൽ നന്ദിയും പറഞ്ഞു.