പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ;ഇന്ന് നാടെങ്ങും നബിദിനാഘോഷം

 


കണ്ണൂർ:-വിശ്വമാനവികതയുടെ നായകൻ പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ ജൻമദിനം ഇന്ന് വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന ദിനമാണ് തിരു നബിയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ റബീഉൽ അവ്വൽ 12.

പ്രവാചക പ്രകീർത്ത നങ്ങളാൽ മുഖരിതമായ ആഘോഷപ്പൊലിമയിലാ ണ്  നാടെങ്ങും നബിദി നം ആഘോഷിക്കുകയാണ്. നബിദിനത്തെ വരവേൽക്കാൻ പള്ളി, മദ്റസാ അങ്കണങ്ങ

ളും തെരുവോരങ്ങളും വീടുകളും അലങ്കാരങ്ങളാൽ അണി ഞ്ഞൊരുങ്ങി.പ്രവാചകനോട് അതിരില്ലാത്ത സ്നേഹം ഉദ്ഘോഷി ക്കുന്ന മദ്ഹുകളും മൗലിദ് സദസുകളും ബുർദാ പാരാ യണവും പ്രഭാഷണങ്ങളുമായാണ് ഇന്ന്ആഘോഷപരിപാടികൾ നടക്കുക. മഹല്ലുകളും മദ്റസകളും കേന്ദ്രീകരിച്ച് മീലാദ് റാലികൾ നടക്കും. മദ്ഹ് ഗാനങ്ങൾക്കൊപ്പം ദഫിൽ താളമിട്ടുള്ള കുരു ന്നുകളുടെ പ്രകടനങ്ങൾ മീ ലാദ് റാലികളെ വർണാഭമാ ക്കും.മദ്റസ വിദ്യാർഥികൾ ക്കുപുറമെ പൂർവവിദ്യാർഥി കളും നാട്ടുകാരും ആഘോ ഷത്തിൽ പങ്കാളികളാവും

സന്ദേഹത്തിൻ്റെയും സാ ഹോദര്യത്തിൻ്റെയും ദൂത നായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞ യെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. സമസ്തയുടെയും പോ ഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ 'പ്രവാച കൻ പ്രകൃതവും പ്രഭാവവും' എന്ന പ്രമേയത്തിൽ മീലാദ് കാംപയിനുകൾ നടന്നുവരി കയാണ്. റബീഉൽ അവ്വൽ ഒന്നുമുതൽ തന്നെ വിവിധ സംഘടനകളുടെ ആഭിമുഖ്യ ത്തിലും പള്ളികളിലും മദ്റ സകളിലും വിപുലമായ പരി പാടികൾ നടന്നുവരുന്നുണ്ട്.

Previous Post Next Post