കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു


മയ്യിൽ :- ഈ വർഷത്തെ ഓണം സമൂഹത്തിലെ അവശത അനുഭവിക്കുന്നവരോടൊപ്പം ചേർന്നുകൊണ്ട് സാമൂഹ്യ സേവനത്തിന് മാതൃകയായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ്. മയ്യിൽ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പരിചരണത്തിലുള്ള നിർധനരായ കിടപ്പ് രോഗികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ അരിയും, ഭക്ഷ്യധാന്യങ്ങളും അടങ്ങിയ ഓണക്കിറ്റുകൾ വിതരണം ചെയ്താണ് ഓണം ആഘോഷിച്ചത്. 

1,8,9,10,11,14 വാർഡുകളിൽ താമസിക്കുന്നവരുടെ വീടുകളിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവർത്തകർ നേരിട്ടെത്തി അതാത് വാർഡ് മെമ്പർമാരുടെ സാന്നിധ്യത്തിലാണ് ഭക്ഷ്യ കിറ്റുകൾ കൈമാറിയത്. യൂണിറ്റ് പ്രസിഡന്റ് കെ.പി അബ്ദുൾ ഗഫൂർ ഫ്ലാഗ് ഓഫ് ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത്, ജോയിന്റ് സെക്രട്ടറി ജയൻ കെ.എം എന്നിവർ നേതൃത്വം നൽകി.

Previous Post Next Post