കൊളച്ചേരി :- കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് എ.പി.എച്ച്.സി ഹോമിയോപ്പതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിൽ നടന്നു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജ്മയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ ധന്യ.ടി.ആർ വയോജന രോഗങ്ങളെകുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ഡോ. ധന്യ ടി.ആർ (എ.പി.എച്ച് .സി ഹോമിയോ, മയ്യിൽ), ഡോ. സിന്ധു കുറുപ്പ് (എപിഎച്ച്സി ഹോമിയോ,നാറാത്ത്), ഡോക്ടർ രമ്യ (എ.പി.എച്ച്.സി ഹോമിയോ, കൊളച്ചേരി) എന്നീ ഡോക്ടർമാർ നേതൃത്വം നൽകി.
കാർത്തിക്ക് എസ് എസ് (ഫാർമസിസ്റ്റ് GMS, കണ്ണൂർ), പ്രിൻസി ചാക്കോ (MPHW, GAD ശ്രീകണ്ഠാപുരം), ശ്രീജ.കെ (അറ്റൻഡർ എ പി എച്ച് സി ഹോമിയോ കൊളച്ചേരി), ആശാവർക്കന്മാരായ ശ്രീജ, പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ പി.വി വത്സൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കെ.ബാലസുബ്രഹ്മണ്യം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർമാരായ അജിത ഇ കെ, സീമ. കെ.സി., റാസിന. എം, ശ്രീജിത്ത് പ്രഭാത് വായനശാല ഭാരവാഹി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.