കൊളച്ചേരി :- മുഖ്യമന്ത്രി രാജിവെക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ഡിസിസി നിർവ്വാഹക സമിതി അംഗം കെ.എം ശിവദാസൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ കെ.വത്സൻ സുനിത അബൂബക്കർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസീത ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സി.കെ സിദ്ദീഖ്, എ.ഭാസ്കരൻ, കെ.പി മുസ്തഫ, ആദിത്യൻ, അഭിരാം, സംഗീത് ഭാസ്കരൻ, അരവിന്ദാക്ഷൻ എം.പി, എം.പി ചന്ദന, അനില, ശീകല, വിദ്യ, ഷൈജു എറമുള്ളാൻ, കെ.പി അബ്ദുൽ ശുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി
തുടർന്ന് നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കൈപ്പയിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ.വത്സൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം ശിവദാസൻ, കെ.ബാലസുബ്രഹ്മണ്യം, സി.എം പ്രസീത ടീച്ചർ, സുനീത അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.