ചേലേരി :- മുഖ്യമന്ത്രി രാജിവെക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേലേരിമുക്ക് ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മുതിർന്ന കോൺഗ്രസ്സ് നേതാവ് അനന്തൻ മാസ്റ്റർ മണ്ഡലം പ്രസിഡന്റ് എം.കെ സുകുമാരന് പന്തം കൈമാറി ഉദ്ഘാടനം ചെയ്തു.
കൊയിലേരിയൻ ദാമോദരൻ, എൻ.വി പ്രേമാനന്ദൻ, കെ.വി പ്രഭാകരൻ, പി.കെ രഘുനാഥൻ, എം.പി പ്രഭാകരൻ, പി.കെ പ്രഭാകരൻ, വിജയൻ മാസ്റ്റർ, കെ.പി അനിൽ സുജിൻ ലാൽ പ്രവീൺ എന്നിവർ നേതൃത്വം നൽകി. കെ.കലേഷ്, ബേബി രഞ്ജിത്ത്, പി.വേലായുധൻ എന്നിവർ സംസാരിച്ചു. ശംസു കൂളിയാൽ നന്ദി പറഞ്ഞു.