വിസാ കാലാവധി കഴിഞ്ഞവർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യംവിടാം ; യു.എ.ഇ യിൽ പൊതുമാപ്പിന് ഇന്ന് തുടക്കം


അബുദാബി :- വിസാ കാലാവധി കഴിഞ്ഞും യു.എ.ഇ.യിൽ തങ്ങുന്ന വിദേശികൾക്ക് പിഴയോ മറ്റു ശിക്ഷകളോ കൂടാതെ താമസം നിയമവിധേയമാക്കാനോ രാജ്യംവിടാനോ അവസരം നൽകുന്ന പൊതുമാപ്പിന് ഞായറാഴ്ച തുടക്കമാകും.

ഒക്ടോബർ 30 വരെയാണ് കാലാവധി.താമസവിസ, സന്ദർശകവിസ, ടൂറിസ്റ്റ് വിസ തുടങ്ങി കാലാവധികഴിഞ്ഞ എല്ലാതരം വിസക്കാർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. അനധികൃത താമസക്കാർ ഔട്ട്പാസ് കിട്ടിയാൽ 14 ദിവസത്തിനകം രാജ്യം വിടണം.

Previous Post Next Post