ദില്ലി മദ്യനയകേസിൽ കെജ്രിവാളിന് ജാമ്യം

 


ദില്ലി:മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം.സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്ക്തമാക്കി.അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ ?സ്ഥിര ജാമ്യം അനുവദിക്കണോ ?കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ?ജസ്റ്റിസ് സൂര്യകാന്ത് ആണ് ആദ്യ വിധി പറഞ്ഞത്.

കെജ്രിവാളിന് ജാമ്യം നല്കി.അനന്തകാലം തടവിലിടുന്നത് ശരിയല്ല,വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും ഉത്തരവില്‍ വിലയിരുത്തി.

ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. . ജൂൺ 26 നാണ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിലിരിക്കേ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മദ്യനയ കേസിൽ നേരത്തെ അറസ്റ്റിലായ മനീഷ് സിസോദിയക്കും, കെ കവിതയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

Previous Post Next Post