കല്യാശ്ശേരി അരോളിയിൽ പാലം തോട്ടിൽ വീണു; രണ്ട് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കല്യാശ്ശേരി :-
അരോളി വടേശ്വരം ഭാഗത്തേക്ക് കല്യാശ്ശേരി ചിറ്റോത്തടം ഭാഗത്തുനിന്നും കടക്കുന്ന പാലം പൊട്ടി തോട്ടിൽ വീണു. പാലം കടക്കുകയായിരുന്ന രണ്ട് കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11-നായിരുന്നു സംഭവം.

മൂന്ന് പതിറ്റാണ്ട് മുൻപ് നിർമിച്ച പാലം പ്രദേശവാസികൾക്ക് ഏറെ ഉപയോഗപ്പെടുന്നതായി രുന്നു. പാലം ജീർണിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിരുന്നില്ല. നാട്ടുകാർ നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കല്യാ ശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡും പാപ്പിനിശ്ശേരി പഞ്ചായ ത്തിലെ ഏഴാംവാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. പാലം തകർന്നതിനാൽ ഇരുഭാഗത്തേക്കും നാട്ടുകാർക്ക് പോകാനാകുന്നില്ല.

Previous Post Next Post