അധ്യാപികമാരുടെ മുറികളിലും നിരീക്ഷണക്യാമറ പാടില്ല ; അൺഎയ്‌ഡഡ് സ്കൂളുകളുടെ പ്രവർത്തനത്തിന് മാർഗരേഖ വേണമെന്നും വനിതാ കമ്മീഷൻ


തിരുവനന്തപുരം :- അൺഎയ്‌ഡഡ് സ്കൂളുകളുടെ പ്രവർത്തനത്തിന് മാർഗരേഖ വേണമെന്നും അധ്യാപകർക്ക് സംഘടനാസ്വാതന്ത്ര്യം അനുവദിക്കാൻ ചട്ടമുണ്ടാക്കണമെന്നും വനിതാ കമ്മിഷൻ. അധ്യാപികമാരുടെ മുറികളിലും സ്റ്റാഫ്റൂമിലും സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നിരീക്ഷണക്യാമറ സ്ഥാപിക്കുന്നതും വിലക്കി. 

പ്രവർത്തനത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പ്രത്യേക വിജിലൻസ് കമ്മിറ്റിയോ അപ്പലേറ്റ് അതോറിറ്റിയോ പരിശോധിക്കണം. പിരിച്ചുവിടുന്ന അധ്യാപകരുടെ പരാതി കേൾക്കാൻ ജില്ലാതല അപ്പലേറ്റ് അതോറിറ്റി വേണമെന്ന കോടതിവിധി നടപ്പാക്കാത്തതിനെയും കമ്മിഷൻ വിമർശിച്ചു.


Previous Post Next Post