ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സർക്കാർ ജീവനക്കാരൻ മരിച്ചു


ചീമേനി :- ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സർക്കാർ ജീവനക്കാരൻ മരിച്ചു. കാസർഗോഡ് സിവിൽ സ്റ്റേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസിലെ അറ്റണ്ടൻ്റ് ചീമേനി അത്തൂട്ടിയിലെ അഷ്റഫ് (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ ചീമേനി ആനിക്കാട്ടി പാലക്കടുത്തായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന അഷ്റഫ് സഞ്ചരിച്ച സ്കൂട്ടിയിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരൻ അഖിലിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഇയു കാസർഗോഡ് ജില്ലാ ട്രഷററാണ് അഷ്റഫ്.

പരേതനായ ഇബ്രാഹിംമിന്റെയും നബീസയുടെയും മകനാണ്.

ഭാര്യ : റസിയ (പെരുമ്പട്ട സ്കൂൾ ജീവനക്കാരി) 

മക്കൾ : അറഫാന, അഷ്ഫാഖ് (എംഎസ്എഫ് കയ്യൂർ ചീമേനി പഞ്ചായത്ത് ജനറൽ സെക്രട്ടറി), റഫീദ

മരുമകൻ : മഹബൂബ് പുളിങ്ങോം.

സഹോദരങ്ങൾ : സുബൈർ (ജില്ലാ കോടതി ജീവനക്കാരൻ), റസിയ, പരേതയായ റംല.

Previous Post Next Post