ആശുപത്രിയിലെ തിരക്കിന് ശമനമാകും, കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ട്രയൽ ആരംഭിച്ചു ; ഇനി ബുക്കിങ് ഓൺലൈനാകും


കണ്ണൂർ :- ജില്ലാ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതോടെ ഇനി ഓൺലൈൻ ബുക്കിങ് നടപ്പാവും. ഇപ്പോൾ ഇ-ഹെൽത്തിൻ്റെ ട്രയൽ നടത്തുന്നുണ്ട്. ഇ-ഹെൽത്ത് പദ്ധതി പൂർണ തോതിൽ നടപ്പാക്കുന്നതോ ടെ എല്ലാ സർക്കാർ ആസ്പത്രി കളെയും ഒറ്റ ശൃംഖലയുടെ ഭാഗമാക്കി മാറ്റാൻ കഴിയും. ഇതോടെ ചികിത്സക്കായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പോകുമ്പോൾ രോഗികൾക്ക് രോഗത്തെക്കു റിച്ചും ചികിത്സയെക്കുറിച്ചുമു ള്ള രേഖകൾ കൊണ്ടുനടക്കേ ണ്ടിവരില്ല. പരിശോധനകൾ ആവർത്തിച്ച് ചെയ്യേണ്ടിയും വരില്ല. ഇതോടെ ഒ.പി. ടിക്കറ്റിനായി ജില്ലാ ആസ്പത്രിയിലെ തിരക്ക് ഒഴിവാക്കാൻ കഴിയു മെന്നത് നേട്ടമാണ്. ഇ-ഹെൽ ത്ത് പദ്ധതിയുടെ ഭാഗമായു ള്ള വിവരശേഖരണം നടക്കു ന്നതുമൂലമാണ് ഇപ്പോൾ സമ യമെടുക്കുന്നതെന്നും തിര ക്ക് കുറക്കാനായി നാല് കം പ്യൂട്ടറുകൾ ഉപയോഗിക്കു ന്നതായും ആർ.എം.ഒ. ഡോ. പി. സുമിൻ മോഹൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു.

ആരോഗ്യ വകുപ്പ് രൂപം നൽകിയ ഇ-ഹെൽത്ത് വെബ് പോർട്ടൽ മുഖേനയാ ണ് അപ്പോയിന്റ്മെന്റ്റ് എടു ക്കാൻ സാധിക്കുക. ഇ-ഹെൽ ത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാനായി https:// ehealth.kerala.gov.in പോർട്ടൽ സന്ദർശിച്ച് തിരിച്ച റിയൽ നമ്പർ സൃഷ്ടിക്കണം. അങ്ങനെ ലഭിക്കുന്ന തിരിച്ചറി യൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് നിശ്ചിത തീയ തിയിൽ ആസ്പതികളിലേക്കു ള്ള അപ്പോയിൻമെന്റ് എടുക്കാൻ സാധിക്കും. ഇ-ഹെൽത്ത് ഉള്ള എല്ലാ ആസ്പത്രിക ളിലും ഈ തിരിച്ച റിയൽ നമ്പർ ഉപ യോഗിക്കാം. രോഗി കൾക്ക് അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചു ള്ള ടോക്കൺ എടു ക്കാം..

ജില്ലയിൽ ഏറ്റ വുമധികം രോഗികൾ വരുന്ന ആസ്പത്രിയായി ജില്ലാ ആസ്പ ത്രി മാറിയിട്ടുണ്ടെന്ന് യോഗ ത്തിൽ അധ്യക്ഷതവഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ റ് പി.പി. ദിവ്യ പറഞ്ഞു. ഒരുദി വസം ശരാശരി മൂവായിരത്തി അഞ്ഞൂറിലധികം പേരാണ് എത്തുന്നത്. ജില്ലാ ആസ്പത്രിയിൽ നി ശ്ചയിക്കുന്ന വൊളൻ്റിയർ മാർ അല്ലാതെ പുറത്തുനിന്നു ള്ള വൊളൻ്റിയർമാരെ ഒഴി വാക്കണം. അത് ആസ്പത്രിയു ടെ സേവനങ്ങളെ ബാധിക്കുന്നുണ്ട്. പുതിയ ബ്ലോക്ക് പദ്ധതി ഡിസംബറിൽ ഉദ്ഘാടനംചെ യ്യും. അതിൽ ബാക്കിയുള്ള 15 കോടി ഉപയോഗിച്ച് പഴയ കെട്ടിടം പൊളിച്ച് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിർ മിക്കാൻ തീരുമാനിച്ചതായും പ്രസിഡൻറ് അറിയിച്ചു. ജില്ലാ ആസ്പത്രി ഹെൽ പ്ഡെസ്സ് ജീവനക്കാരുടെ വേതനം വർധിപ്പിക്കാനുള്ള നിർദേശം അംഗീകരിച്ചു.

Previous Post Next Post