കുടിവെള്ളം മുടങ്ങും ; സർക്കാർവിഹിതം കൃത്യമായി ലഭിക്കാത്തതിനെത്തുടർന്ന് ജലജീവൻ മിഷൻ സ്തംഭനത്തിലേക്ക്


തിരുവനന്തപുരം :- എല്ലാ ഗ്രാമീണവീടുകളിലും കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷൻ(ജെ.ജെ.എം) പദ്ധതി, സംസ്ഥാന സർക്കാർവിഹിതം കൃത്യമായി ലഭിക്കാത്തതിനെത്തുടർന്ന് സ്തംഭനത്തിലേക്ക്. പണി പൂർത്തിയാക്കിയ പദ്ധതികളുടെ കരാറുകാർക്ക് 4000 കോടിയോളം രൂപ കുടിശ്ശികയായി. നിലവിലെ കുടിശ്ശിക കൊടുത്തുതീർക്കാത്തതിനാൽ പുതിയ പദ്ധതികൾ ടെൻഡെറെടുക്കാൻ കരാറുകാർ തയ്യാറാവുന്നില്ല. കഴിഞ്ഞ സാമ്പത്തികവർഷം അവ സാനം തദ്ദേശസ്ഥാപനങ്ങളുടെ നിക്ഷേപത്തുകയെടുത്താണ് ജലഅതോറ്റി സംസ്ഥാന സർക്കാരിൻ്റെ വിഹിതമടച്ചത്. വിവിധ സാങ്കേ തികപ്രശ്നങ്ങൾ കാരണം 1200 കോടിയോളം രൂപയും കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതിക്ക് നഷ്ടമായിരുന്നു.

ഈ വർഷം 1900 കോടി രൂപയുടെ പദ്ധതി കൾ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ അനു മതി നൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാ രുകളാണ് ഈ തുക തുല്യവിഹിതമായി നൽ കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയിലായതി നാൽ സംസ്ഥാനസർക്കാരിന് വിഹിതം കൃത്യമാ യി ജല അതോറിറ്റിക്ക് നൽകാനാവുന്നില്ല. ഒരു മാസം മുമ്പ് 285 കോടി രൂപ സംസ്ഥാന സർ ക്കാർ അനുവദിച്ചിരുന്നു. ഈ തുക കരാറുകാരുടെ കുടിശ്ശിക തീർക്കാനാണ് ഉപയോഗിച്ചത്. പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കണമെ ന്നാവശ്യപ്പെട്ട് ജല അതോറിറ്റി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. 550 കോടിയാണ് സംസ്ഥാന സർക്കാർ ജെ.ജെ.എം. പദ്ധതിക്ക് ബജറ്റിൽ നീക്കിവെച്ച ത്. ഇതിനൊപ്പം കേന്ദ്രസർക്കാർ അനുവദിക്കൂ. ന്ന തുകയ്ക്ക് ആനുപാതികമായി ബാക്കിത്തു കയും നൽകാമെന്നും പറഞ്ഞിരുന്നു. 620 കോടി ഈ വർഷം സംസ്ഥാനസർക്കാർ വിഹിതമായി നൽകിയിട്ടുണ്ട്.

2020-ൽ തുടങ്ങിയ പദ്ധതി 2025- ൽ പൂർത്തിയാക്കണമെന്നാണ് കേ ന്ദ്രസർക്കാരിന്റെ നിർദേശം. പദ്ധതി പൂർത്തിയാക്കാൻ സംസ്ഥാനം 2026 വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വർഷം വൈകിയാണ് സം സ്ഥാനത്ത് പദ്ധതി ആരംഭിച്ചിരു ന്നത്. ഇതുവരെ 10,000 കോ ടിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജല അതോ റിറ്റിക്ക് കൈമാറിയിട്ടുള്ളത്. ജെ.ജെ.എം. പദ്ധതിക്ക് 44,71,478.91 കോ ടിയാണ് മൊത്തം മാറ്റിവെച്ചിട്ടുള്ളത്. ഇതിൽ 183 പദ്ധതികൾ ഇതുവരെ പൂർത്തിയാക്കി. 431 പദ്ധതികളുടെ പണി നടക്കുകയാണ്. പണം കിട്ടാത്തതിനാൽ ഇതിൽ 70 ശതമാനത്തോ ളം പണികളും നിലച്ചിരിക്കയാണ്. അവസാന ഘട്ടത്തിൽ പണികൾ വൈകുന്നത് നടത്തിപ്പി നെ ബാധിക്കുമോയെന്ന ആശങ്കയുയർത്തു. ന്നുമുണ്ട്.

Previous Post Next Post