തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

 


കമ്പിൽ:-ഒക്ടോബർ 14, 15, 16, 17 തീയതികളായി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ  നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ അബ്ദുൾ മജീദ് നിർവഹിച്ചു. 

സ്കൂൾ പ്രിൻസിപ്പൽ കെ രാജേഷ് സ്വാഗതവും അധ്യക്ഷത ഹെഡ്മിസ്ട്രസ് പി.എസ്.ശ്രീജയും നിർവഹിച്ചു. ലോഗോ ശില്പി എം.പി ശ്രീനിഷ് മാസ്റ്ററെ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ AEO ശ്രീമതി ജാൻസി ജോൺ പൊന്നാടയണിയിച്ച് ആദരിച്ചു. പബ്ലിസിറ്റി കൺവീനർ ശ്രീ ഗോപിനാഥൻ കെ വി ആശംസയും  ഹരീഷ് പി നന്ദിയും അറിയിച്ചു.

Previous Post Next Post