കണ്ണൂര്‍ :- സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) ജില്ലാ കമ്മിറ്റി ജില്ലയിലെ മുഴുവന്‍ മഹല്ലുകളിലും വിവാഹ സല്‍ക്കാരം, പെണ്ണുകാണല്‍ ചടങ്ങ്, വിവാഹ നിശ്ചയം തുടങ്ങിയ പരിപാടികള്‍ക്ക് വരന്റെയും വധുവിന്റെയും വീടുകളില്‍ നടക്കുന്ന ആഭാസങ്ങള്‍ക്കെതിരേ പൊതു സമൂഹത്തെ ബോധവൽക്കരിച്ച് പോതുബോധം സൃഷ്ടിച്ച് മഹല്ല് തലത്തില്‍ ക്ലിയറന്‍സ് ഫോം സംവിധാനവും നടപ്പിൽ വരുത്തി ഈ വിപത്തിനെതിരെ നാട് ഒറ്റക്കെട്ടായി മുന്നേറണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റും ജില്ലാ സംയുക്ത ജമാഅത്ത് ഖാസിയുമായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
സുന്നീ മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലയിലെ മഹല്ലുകളിൽ നടത്തുന്ന വിവാഹ സൽക്കാര ആഭാസങ്ങൾക്കെതിരെ കാംപയിനിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. പാപ്പിനിശ്ശേരി മഹല്ല് പ്രസിഡൻ്റ് കെ പി.അബ്ദുർറശീദിന് ഫോം മാതൃക നൽകി. കാംപയിനിന്റെ ഭാഗമായി സംയുക്ത മഹല്ല്ജമാഅത്ത്, എസ്.എം.എഫ്, എസ്.വൈ.എസ്, എസ്.കെ.ജെ.എം, ജംഇയ്യത്തുല്‍ മുദരിസിന്‍, ജംഇയ്യത്തുല്‍ ഖുത്വബാ, എസ്.കെ.എം.എം.എ, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത മൂവ്‌മെന്റ് സംഘടിപ്പിക്കും. ചടങ്ങില്‍ സമസ്ത ട്രഷറര്‍ നാഇബ് ഖാസിയുമായ പി.പി ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ് അസ്‌ലം തങ്ങള്‍, ജില്ലാ സെക്രട്ടറി എ.കെ അബ്ദുല്‍ബാഖി പദ്ധതി സമര്‍പ്പിച്ചു. ജില്ലാ മുശാവറ അംഗങ്ങളായ മാണിയൂർ അബ്ദുർറഹ്മാൻ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി, ഉമർ നദ് വി തോട്ടീക്കൽ, യൂസുഫ് ബാഖവി കണ്ണപുരം, കെ.അബൂബക്കർ ബാഖവി കമ്പിൽ, ഇ കെ. അഹ്മദ് ബാഖവി, കെ കെ. അബ്ദുർറഹ്മാൻ ദാരിമി വേശാല, മുഹമ്മദ് അശ്രഫ് അൽ ഖാസിമി, അബ്ദുൽ കരിം ചേലേരി, കെ ടി. സഅദുള്ള, പി ടി.മുഹമ്മദ് മാസ്റ്റർ ശ്രീകണ്ഠാപുരം, കെ പി.ഉസ്മാൻ ഹാജി വേങ്ങാട്, സത്താർ കൂടാളി, കെ എൻ. മുസ്തഫ കണ്ണാടിപ്പറമ്പ്, ടി വി.അഹ്മദ് ദാരിമി, അശ്രഫ് ബംഗാളി മുഹല്ല, മഹ്മൂദ് അള്ളാംകുളം, ശഹീർ പാപ്പിനിശ്ശേരി, സി പി. റശീദ് വെസ്റ്റ്, ബ്ലാത്തൂർ അബൂബക്കർ ഹാജി, എം പി.മുഹമ്മദലി മായൻ മുക്ക്, സമസ്ത പ്രവാസി സെൽ നേതാക്കളായ റസാക്ക് ഹാജി പാനൂർ, ഒ പി.മൂസാൻകുട്ടി ഹാജി കണ്ണാടിപ്പറമ്പ്, കെ.അശ്രഫ് ഹാജി പാലത്തായി, ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളായ സിദ്ദീക്ക് ഫൈസി വെൺമണൽ, സത്താർ മൗലവി വളക്കൈ, ഉനൈസ് അസ്അദി പങ്കെടുത്തു.